യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം നേതൃസമ്മേളനവും തിരഞ്ഞെടുപ്പും പൈക വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻറ് ജ്യോതിഷ് ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത്ഫ്രണ്ട് എം പാലാ നി. മണ്ഡലം പ്രസിഡൻ്റ് തോമസ്കുട്ടി വരിക്കയിൽ കേരളാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ് ബിനോയ് നരിതൂക്കിൽ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി, പ്രൊഫ.കെ ജെ മാത്യു നരിതൂക്കിൽ, സോജൻ തൊടുകയിൽ, ബിജോയി ഇറ്റത്തോട്ട്, റ്റോബി തൈപ്പറമ്പിൽ, ആൻ്റോ വെള്ളാപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡൻ്റ് : ബിബിൻ മരങ്ങാട്ട്, വൈസ് പ്രസിഡൻ്റ്:
ജോർജ്ജ്കുട്ടി ജോയി സെക്രട്ടറി: ലിൻസ് അരിയിക്കൽ, അബ്രാഹം പുല്ലന്താനിയിൽ, അരവിന്ദ് രംഗനാഥൻ ടെനി റ്റോമി, ട്രഷറർ:-
ആൽബർട്ട് കോഴികുത്തിക്കൽ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ്:- ജ്യോതിഷ് ജോയി മാപ്പിളക്കുന്നേൽ എന്നിവരെ തിരഞ്ഞെടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments