തലനാട് സർവീസ് സഹകരണ ബാങ്കിൽ സഹകരണ സംരക്ഷണ മുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടു. പ്രസിഡന്റ് ആയി മുൻ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, തലനാട് റബ്ബർ ഉത്പാദക സംഘം പ്രസിഡന്റും ആയ ശ്രീ. വിനോജ് A. K അടയ്ക്കാകല്ലിലും വൈസ് പ്രസിഡന്റ് ആയി ശ്രീ. ഗോപിദാസ് P.S പാണ്ടൻകല്ലിങ്കലും തിരഞ്ഞെടുക്കപെട്ടു.
ശ്രീ.ബഷീർ ഇടവണ്ണവളപ്പിൽ, ശ്രീ ജോൺ A T ആലാനിക്കൽ എന്നിവർ ജനറൽ വിഭാഗത്തിലും സംവരണവിഭാഗത്തിൽ ശ്രീ സ്വാതി ശിവൻ കരിപ്പുകാട്ടിലും, വനിതാ വിഭാഗത്തിൽ ശ്രീമതി ഇന്ദിരാമ്മ T. K കൈപ്പള്ളി ഇല്ലം, ശ്രീമതി മഞ്ജു ജിൻഷു പഴുക്കാനിയിൽ എന്നിവരും, 40 വയസ്സിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ ശ്രീമതി. പാർവതി A. S ജിജോ നിവാസ്. 40 വയസ്സിൽ താഴെയുള്ള പൊതുവിഭാഗത്തിൽ ശ്രീ. ഗോകുൽ M. G മരുതോലിയിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് ശ്രീ. A K വിനോജ് അധ്യക്ഷനായ അനുമോദനയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി സ. കുര്യാക്കോസ് ജോസഫ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ, CPI ലോക്കൽ സെക്രട്ടറി സ. സഞ്ജു, സിപിഎം ലോക്കൽ സെക്രട്ടറി ആശ റിജു എന്നിവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ, മുൻ ഭരണസമിതി അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രമുഖ സഹകാരികളും യോഗത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments