Latest News
Loading...

രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് ജേതാക്കളായി



രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പത്തൊൻപതാമത് കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം ഒന്നാം സമ്മാനമായ 3000 രൂപയും കെ സി എസ് എവർറോളിങ് ട്രോഫിയും കരസ്ഥമാക്കി. 




ഭാവുഷ ഭുവേഷ് , പോൾ സാക് ഷാൻ, എം ഡി എച്ച്.എസ്.എസ് കോട്ടയം ,ലോറൽ ഡോജി, അലൻ സജി സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം എന്നിവർ രണ്ടാം സമ്മാനമായ 2000 രൂപയും കരസ്ഥ മാക്കി. വിജയികൾക്ക് കോളേജ് മാനേജർ റവ.ഫാ. ബെർക്മാൻസ് കുന്നുംപുറം സമ്മാനങ്ങൾ .വിതരണം ചെയ്തു. 



കോളേജ് പ്രിൻസിപ്പാൾ ഡോ. ജോയി ജേക്കബ് , വൈസ് പ്രിൻസിപ്പാൾ സി ജി ജേക്കബ്, ഡിപ്പാർട്ട്മെന്റ് മേധാവി അഭിലാഷ് വി, ക്വിസ് മാസ്റ്റർ കിഷോർ, വിദ്യാർത്ഥി പ്രതിനിധികളായ ആനന്ദ് എസ് , ജസ്വിൻ പി.കെ എന്നിവർ പ്രസംഗിച്ചു .






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments