പാലായില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരന്‍ പാലാ ഇളംതോട്ടം വയലില്‍ പാറയില്‍ ബിനു തോമസ് പാലാ പോലീസിലും ജില്ലാ പോലീസിനും മുഖ്യമന്ത്രിയ്ക്കും പരാതി നല്കി. സഹോദരിയും കിഴതടിയൂര്‍ മണര്‍കാട് വീട്ടില്‍ മഹേഷ് മാത്യുവിന്റെ ഭാര്യയുമായ ടെസ്സിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് പരാതി നല്‍കിയത് . ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 ന് ടെസ്സി ഭര്‍തൃഗൃഹത്തില്‍തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ അരകിലോമീറ്റര്‍ അകലെ താമസിക്കുന്ന തന്നെ പൊലും അറിയിക്കാതെ കെട്ടിത്തുങ്ങിയ ഷാള്‍ മുറിച്ചുമറ്റിയതായ ബിനു പറയുന്നു.
മരിച്ചു എന്നു ബോധ്യം വന്നശേഷം പോലീസ് അനുമതി ഇല്ലാതെ ഹുക്കില്‍ നിന്നും ഷാള്‍ മുറിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റി എന്നത് ദുരൂഹമാണ്. വീട്ടില്‍ നിന്നും സുമാര്‍ 500 മീറ്റര്‍ അടുത്ത് താമസിക്കുന്ന തന്നെ പോലും അറിയിക്കാതെ ആശുപത്രിയിലേക്ക് മാറ്റിയത് സംശയത്തിന് ഇടനല്‍കുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഉപയോഗിച്ചു എന്ന് പറയുന്ന ഏകദേശം 10 അടി ഉയരത്തിലുള്ള ഹുക്കില്‍ കേവലം 5 അടി 2 ഇഞ്ച് മാത്രം ഉയരമുള്ള സഹോദരി മറ്റാരുടെയും സഹായമില്ലാതെ കൈയ്യെ ത്തിപിടിച്ച് തുണി ഉപയോഗിച്ച് കെട്ടിട്ടു എന്നുള്ളത് ദുരൂഹമാണ്. മഹസ്സര്‍ തയ്യാറാക്കാന്‍ വന്ന പോലീസ് ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ ബോഡി ആശുപത്രിയില്‍ കൊണ്ടുപോയതിന് ശേഷവും ഹുക്കില്‍ ബാക്കി നിന്നിരുന്ന തുണി യുടെ ഭാഗം പോലീസ് നീക്കം ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും പോലീ സിന്റെ അസാന്നിദ്ധ്യത്തില്‍ നീക്കം ചെയ്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇത് മനഃപൂര്‍വ്വം തെളിവ് നശിപ്പിയ്ക്കല്‍ ആണെന്നും ബിനു പറഞ്ഞു.
ഭര്‍ത്താവായ മഹേഷ് വീട്ടില്‍ നിന്ന് രാവിലെ പോയസമയവും തിരിച്ചുവന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടു എന്നുപറയുന്ന സമയവും തമ്മില്‍ വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആത്മഹത്യാകുറിപ്പ് എഴുതുക, ഒറ്റക്ക് എത്തിപിടിക്കാന്‍ പറ്റാത്ത ഉയരമുള്ള ഹുക്കില്‍ തുണി കെട്ടുക, തുടങ്ങിയത് അവിശ്വസനീയമാണ്. മരണസമയത്ത് മഹേഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നതായ ബിനു പരാതിയില്‍ പറയുന്നു. കൂടാതെ കണ്ടപ്പോള്‍ വിഷമം കൊണ്ട് ഇടിച്ചുപൊട്ടിച്ചു എന്ന് പറയുന്ന ജനലിന്റെ ചില്ല് പൊട്ടിച്ചതിലും മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹതയുണ്ട്. ആത്മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം സഹോദരിയുടേതല്ലെന്നും ബിനു പറഞ്ഞു.
2001 ല്‍ വിവാഹ ആവശ്യത്തിന് നല്‍കിയത് കൂടാതെ പലപ്പോഴായി നല്‍കിയത് ഉള്‍പ്പെടെ ഏകദേശ 80 പവനിലധികം സ്വര്‍ണ്ണവും അതിന് തുല്യമായ തുകയും നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ട് മഹേഷ് നേരിട്ടും സഹോദരി വഴിയും പലപ്രാവശ്യം സമീപിച്ചിരുന്നു. വീണ്ടും പണം ആവശ്യപ്പെടാന്‍ സഹോദരിയെ നിര്‍ബന്ധിച്ചിരുന്നതായും അതിനായി സഹോദരിയെ മാനസികമായി സമ്മര്‍ദ്ദപ്പെടുത്തിയിരുന്നതായും ഇത് അന്വേഷണ വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടതായി ബിനു പാലായില്‍ വാകര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments