Latest News
Loading...

ആഭ്യന്തര പരാതി പരിഹാര സെൽ ഉദ്ഘാടനം



ഉപഭോക്താക്കളുടെ പരാതികളും ആവലാതികളും വേഗത്തിലും ന്യായയുക്തമായും പരിഹരിക്കുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ പുതുതായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ പാലാ ഇലക്ട്രിക്കൽ സർക്കിൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ പാലാ വൈദ്യുതിഭവനിൽ കൂടിയ പൊതുയോഗത്തിൽ വച്ച് നിർവഹിച്ചു. 




 പാലാ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ വരുന്ന പാലാ, ഈരാറ്റുപേട്ട, രാമപുരം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ സബ് ഡിവിഷനുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ ഉദ്ഘാടനവും നടത്തി. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് വിവിധ ഉപഭോക്തൃ പ്രതിനിധികൾ, യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പാലാ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീമതി സാജമ്മ ജെ പുന്നൂർ അദ്ധ്യക്ഷത വഹിച്ചു.



 പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ഡെന്നീസ് ജോസഫ് സ്വാഗതവും, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ശ്രീകുമാർ എ.എം വിഷയാവതരണവും നടത്തി. പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.മാത്യുക്കുട്ടി ജോർജ്ജ് യോഗത്തിന് നന്ദി പറഞ്ഞു. യോഗത്തിൽ ഉയർന്നുവന്ന ചർച്ചകൾക്ക് പാലാ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മറുപടി പറഞ്ഞു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments