26ന് രാവിലെ 8.30ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 5.15 നെയ്യപ്പ നേര്‍ച്ച വെഞ്ചിരിപ്പ് നടക്കും. പത്തിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷകരമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ഉച്ചയ്ക്ക് 12ന് തിരുനാള്‍ പ്രദക്ഷിണം. തിരുനാള്‍ ദിനങ്ങളില്‍ എല്ലാദിവസവും രാവിലെ 5.30 , 7 , 10 , ഉച്ചയ്ക്ക് 12, വൈകുന്നേരം 3, 5 രാത്രി 7 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ടോമി കെ കെ കാട്ടുപാറയില്‍, കെ സി ജോസഫ് കുനംകുന്നില്‍, ജോജി ജോര്‍ജ് പൊന്നടംവാക്കല്‍ ,പി ജെ തോമസ് പനക്കല്‍, സോജന്‍ കല്ലറക്കല്‍, ജോസഫ് മറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments