കടപ്ലാമറ്റം മേരി മാതാപബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മോബി മാത്യു, വൈസ് പ്രിൻസിപ്പാൾ ശ്രീമതി റാണി ഐസക്, അധ്യാപകൻ ശ്രീ. അനിൽ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
വെണ്ട, ചീര, വഴുതന, പയർ, തക്കാളി,പച്ചമുളക് എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. ക്ലാസ് മുറിക്കുള്ളിലെ പഠനങ്ങളോടൊപ്പം കുട്ടികളിൽ ജീവിതപാഠങ്ങളുടെ മൂല്യവും പറഞ്ഞു നൽകുക എന്ന ആശയമാണ് മറ്റ് സി. ബി. എസ്. ഇ. സ്കൂളുകളിൽ നിന്നും കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിനെ വ്യത്യസ്തമാക്കുന്നത്.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments