ന്യൂസിലാന്‍ഡിനെതിരെ ആരംഭിച്ച ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് വന്‍ തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ 5 പേരാണ് പൂജ്യത്തിന് മടങ്ങിയത്. കോഹ്ലി, സര്‍ഫാസ് ഖാന്‍, രാഹുല്‍, ജഡേജ, അശ്വിന്‍ എന്നിവരാണ് ഡക്കില്‍ പുറത്തായത്. 40 റണ്ണെടുക്കമ്പോഴേയ്ക്കും 9 പേര്‍ കൂടാരം കയറി. 46 റണ്ണിന് ഇന്‍ഡ്യ ഓള്‍ഔട്ടായി.
മാറ്റ് ഹെന്റി 5 വിക്കറ്റും വില്‍ റോര്‍ക്ക് നാല് വിക്കറ്റും വീഴ്ത്തി. 9 റണ്‍ എടുക്കുന്നതിനിടെ 6 പേരാണ് പുറത്തായത്. 20 (49) റണ്ണെടുത്ത റിഷഭ് പന്തും 13 റണ്ണെടുത്ത ഓപ്പണര്‍ ജയ്‌സ്വാളും മാത്രമാണ് രണ്ടക്കം കടന്നത്. 63 ബോളുകള്‍ നേരിട്ടാണ് ജയ്‌സ്വാള്‍ 13 റണ്‍ നേടിയത്.
3 ടെസ്റ്റുകളാണ് ഇരു ടീമുകളും തമ്മിലുള്ളത്. 1999-ല്‍ മൊഹാലിയില്‍ നടന്ന മല്‍സരത്തിലും 5 ബാറ്റ്‌സമാന്‍മാര്‍ ന്യൂസിലാന്‍ഡിനെതിരെ പൂജ്യത്തിന് പുറത്തായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments