Latest News
Loading...

മരിയന്‍ പ്രദര്‍ശനവും ജപമാല വാഹന റാലിയും 21ന്



പാലാ ഗാഡലൂപ്പേ മാതാ ദേവാലയത്തില്‍ ജപമാല മാസ ആചാരണ ഭാഗമായി മരിയന്‍ പ്രദര്‍ശനവും  ജപമാല വാഹന റാലിയും സംഘടിപ്പിക്കുന്നു .21ന് വൈകിട്ട് ആറിന് തിരുസുരൂപവും വഹിച്ചുകൊണ്ടുള്ള ജപമാല വാഹന റാലി  പ്രവിത്താനത്ത് നിന്നും ആരംഭിച്ച പാലാ ടൗണ്‍ വഴി ദേവാലയത്തില്‍ എത്തിച്ചേരുന്നു തുടര്‍ന്ന് സ്‌നേഹ വിരുന്നും മരിയന്‍ എക്‌സിബിഷനും നടക്കും.




എക്‌സിബിഷനില്‍ 1500ല്‍ പരം വ്യത്യസ്തമായ ജപമാലകളും മാതാവിന്റെ വിവിധതരം ചിത്രങ്ങളും തിരുസ്വപങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടാവും.എക്‌സിബിഷന്‍ വൈകുന്നേരം 21ന് നാലുമണിക്ക് ആരംഭിച്ച രാത്രി 10 മണിയോടെസമാപിക്കും  വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ.ജോഷി പുതുപ്പറമ്പില്‍,ടിവി ജോര്‍ജ്, മാമച്ചന്‍ ജോസഫ് ,ജൂബി ജോര്‍ജ് ഷിബു വില്‍ ഫ്രെഡ് തുടങ്ങിയവര്‍പങ്കെടുത്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments