പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ കോട്ടയം എം പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. ലയൺസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാക്ഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി . കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ചു നടന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ എഴുപത്തഞ്ച് പേരുടെ രക്തം ദാനം ചെയ്തു.
ഫെഡറൽ ബാങ്ക് സോണൽ ഹെഡ് നിഷാ കെ ദാസ്, പാലാ റീജൺ ഹെഡ് ജയമോൾ പി ജി , റീജിയൻ ചെയർപേഴ്സൺ ബിജു ആർ കെ, സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ്, ക്ലബ് പ്രസിഡന്റ് നിക്സൺ കെ അറയ്ക്കൽ, ബെന്നി ചോക്കാട്ട്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ റോബേഴ്സ് തോമസ്, ഡോക്ടർ സിസ്റ്റർ പ്രിൻസി ഫിലിപ്പ്, ഫെഡറൽ ബാങ്ക് മാനേജർ ജൂലിയാ ജോർജ് , ജെറിൻ ഉമ്മൻ ഡേവിഡ് ഫെഡറൽ ബാങ്ക്, എൻ എസ് എസ് വോളണ്ടിയർമാരായ കൗമുദി കളരിക്കണ്ടി, മാത്യു സോജൻ , ഹൃഷേന്ദ്ര ഹരിപ്രസാദ്, റെനിറ്റ് ബെന്നി എന്നിവർ ആശംസകൾ അറിയിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments