Latest News
Loading...

വഴിയിടം " ബ്രേക്ക് " ആയിട്ട് മാസങ്ങൾ



മൂന്നിലവ് ടൗണിലെ ശുചിമുറികൾ വെള്ളമില്ലാത്തതിനാൽ പൂട്ടി. പല ഭാഗങ്ങളിലായി മൂന്ന് ശുചിമുറികൾ പണി തീർത്തിരുന്നതാണ്. ഇതിൽ 2 ശുചിമുറികൾ പൊരുജനങ്ങൾക്കായി തുറന്ന് കൊടുത്ത്, ആളുകൾ ഉപയോഗിച്ച് വരുന്നതുമായിരുന്നു. പണി പൂർത്തീകരിച്ചിട്ടും ഒരെണ്ണം ഇതുവരെ തുറന്നു നല്കിയിട്ടുമില്ല.




.



എന്നാൽ മാസങ്ങളായി ഈ രണ്ട് ശൗചാലയങ്ങളും വെള്ളമില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്.

ടൗണിൽ ദിവസേനയെത്തുന്ന നൂറ് കണക്കിനാളുകൾ , പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.



ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കാണാത്ത പക്ഷം, ഗ്രാമ പഞ്ചായത്ത് ഓഫീസിൽ "വഴിയിടം ബ്രേക്ക് " എന്ന ബോർഡ് സ്ഥാപിച്ച്, കാര്യ സാധ്യത്തിനായി പൊതുജനങ്ങളെ കാര്യാലയത്തിലേക്ക് പറഞ്ഞയക്കുന്ന വേറിട്ട പ്രതിഷേധ മാർഗ്ഗവുമായി ഭാരതീയ ജനതാ പാർട്ടി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി മുന്നിട്ടിറങ്ങുമെന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലിപ് മൂന്നിലവ് അറിയിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments