നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.സഫലം പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഡോ.സാജൻ ചെറിയാൻ പദ്ധതി വിശദീകരണം നടത്തി.
കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു,ബിജി ജോജോ, ആനി ബിജോയ്,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ,ഡോ.അശ്വതി ബി നായർ,ഡോ.കാർത്തിക വിജയ കുമാർ,മഞ്ജുഷ വിജയൻ,എമിലിൻ അജു എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനക്ക് ശേഷം ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments