Latest News
Loading...

അപകടത്തിൽ വാഹനത്തിന് തകരാർ സംഭവിച്ചു




അരുവിത്തുറ പള്ളിയ്ക്ക് മുൻപിൽ ഉണ്ടായ അപകടത്തിൽ വാഹനത്തിന് തകരാർ സംഭവിച്ചു. കാറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. വൈകിട്ട് 5 മണിയോടെയാണ് സംഭവം ഉണ്ടായത്.





അമ്പാറ നിരപ്പിൽ റോഡിൽ നിന്നും എത്തിയ കാർ പ്രധാന റോഡിലേക്ക് തിരിയുന്നതിനിടയാണ് ബസ് കാറിൽ ഇടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് എത്തിയ ആമീസ് എന്ന ബസ്സാണ് കാറിൽ ഇടിച്ചത്. ഒരു വനിതയാണ് കാറോടിച്ചിരുന്നത്. ഇടിയേറ്റ് കാറിന്റെ മുൻവശം തകർന്നു. സ്ഥലത്ത് ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments