Latest News
Loading...

വയനാട് ദുരന്തബാധിതർക്കായി കാശിയിൽ ബലിതർപ്പണം ചെയ്തു മലയാളി സംഘം



പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ആദിത്യ ടൂർസ് ആൻഡ്  ട്രാവൽസിന്റെ വടക്കേ ഇന്ത്യയിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്ര  ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ആയിരുന്നു നാടിനെ നടുക്കിയ വയനാട് ദുരന്തം ഉണ്ടായത്. അതുകൊണ്ടുതന്നെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പാലാ സേവാഭാരതിക്ക് ഉള്ള സഹായഹസ്തം നീട്ടിയതിനു ശേഷമാണ് യാത്ര ആരംഭിച്ചത്. പിന്നീട് യാത്രയുടെ ആദ്യ ലക്ഷ്യമായ കാലഭൈരവന്റെ നാടായ ജനിമൃതികൾക്കപ്പുറം  മോക്ഷം നൽകുന്ന പുണ്യഭൂമിയായ കാശിയുടെ മണ്ണിലെത്തിയപ്പോൾ വയനാട്ടിൽ മരിച്ചവരുടെ ആത്മാക്കൾക്കും നിത്യശാന്തി കിട്ടുന്നതിനായി യാത്രാ സംഘത്തിലുള്ള 41 അംഗങ്ങളും ഒരുമിച്ച് പ്രത്യേകമായി അവർക്കുവേണ്ടി ബലിതർപ്പണം നടത്തുകയുണ്ടായി.




 സേവനത്തിന്റെ കരങ്ങൾ പരിക്കേറ്റവർക്കും വേണ്ടിയും മരിച്ചവർക്ക് വേണ്ടി തർപ്പണം നടത്തിയതിന്റെയും നടത്തിയതിന്റെയും പുണ്യവുമായാണ് ഈ 41 അംഗ സംഘവും തിരികെ പോരുന്നത്. യാത്രകൾ ഇനി പുരോഗമിക്കുന്ന ഭഗവാൻ ശ്രീരാമചന്ദ്രന്റെ പുണ്യകേന്ദ്രമായ സരയൂ നദിക്കരയിലെ അയോധ്യയിലും ഭഗവാൻ കൃഷ്ണൻറെ ജന്മദേശം ആയ മധുരയിലും വൃന്ദാവനത്തിനുമെല്ലാം  വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തുമെന്നും ആദിത്യ ടൂൾസ് ആൻഡ് ട്രാവൽസ് അധികൃതർ അറിയിച്ചു. 



യാത്ര പൂർത്തിയായി കേരളത്തിൽ മടങ്ങിയെത്തിയ ഉടൻതന്നെ മുഴുവൻ യാത്രാ സംഘങ്ങളുടെയും ഒരുമിച്ചുള്ള സേവന പദ്ധതിയും സേവാഭാരതിയുമായി സഹകരിച്ച് ചെയ്യുമെന്നും ബിജു കൊല്ലപ്പള്ളി, സിബി മേവട, ലീനാ കോട്ടയം, അരവിന്ദ് ഐങ്കൊമ്പ് തുടങ്ങിയവർ
അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments