Latest News
Loading...

കാർഷിക സെമിനാറും സൗജന്യ വിത്ത് വിതരണവും




 കാവുംകണ്ടം :കാർഷിക സംസ്കാരമാണ് നമ്മുടെ നാടിന്റെ സംസ്കാരം എന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും കടനാട് ഫൊറോനാ പള്ളി വികാരി റവ.ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര .പാലാ രൂപതയുടെ പത്താമത് അടുക്കളത്തോട്ട മത്സരത്തിനു മുന്നോടിയായി നടന്ന സൗജന്യ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.





കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി പാരീഷ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ എ. കെ .സി .സി .കടനാട് മേഖലാ പ്രസിഡൻ്റ് ബിനു വള്ളോം പുരയിടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു .കാവുംകണ്ടം പള്ളി വികാരി റവ ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി .എ .കെ . സി . സി . പാലാ രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി മുഖ്യപ്രഭാഷണം നടത്തി രൂപതാ ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു .കർഷക വേദി ചെയർമാൻ ടോമി കണ്ണീറ്റു മ്യാലിൽ കാർഷിക സെമിനാർ നയിച്ചു. എ .കെ . സി .സി .ഗ്ലോബൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതിയുടെ പതിയ മീഡിയ സെക്രട്ടറി ലിസി. കെ. ഫെർണാണ്ടസ് പുതുപ്പറമ്പിൽ എന്നിവർക്ക് സ്വീകരണം നല്കി . ജോസ് വട്ടുകുളം,ജോയി . കെ. മാത്യു കണിപറമ്പിൽ, മുൻ രൂപത പ്രസിഡന്റ് എം.എം. ജേക്കബ് മുണ്ടയ്ക്കൽ, ലിബി തമ്പി മണിമല , ജോയി മലയിൽ, ഡേവീസ് . കെ.മാത്യു കല്ലറയ്ക്കൽ ,ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 




കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം തുടങ്ങിയ ഫൊറോനാകളിലെ എ .കെ. സി. സി .പ്രതിനിധി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വിത്ത് സൗജന്യമായി വിതരണം ചെയ്തു .അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, ജസ്റ്റിൻ മനപ്പുറത്ത് ,ജോസ് കോഴിക്കോട്ട്, ബിജു ജോസ് ഞള്ളായിൽ ,രാജു അറയ്ക്കകണ്ടത്തിൽ, ബേബി തോട്ടാക്കുന്നേൽ , രാജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments