കാഞ്ഞിരമറ്റം പിതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ വയനാട് ദുരിത ബാധിതർക്കുവേണ്ടി പ്രാർത്ഥനാദിനമായി ആചരിച്ചു. യൂണിറ്റംഗങ്ങൾ ഒന്നു ചേർന്ന് തിരിതെളിച്ച് ജപമാല ചൊല്ലുകയും മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ഐക്യദാർഢ്യ പ്രമേയം അവതരിപ്പിക്കുകയും അഗാധമായ ദുഃഖം പങ്കു വയ്ക്കുകയും ചെയ്തു.
പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ധനസമാഹരണം നടത്തുകയും ചെയ്തു. വികാരി ഫാ.ജോസഫ് മണ്ണനാൽ അസി.വികാരി ഫാ ജോസഫ് മഠത്തിപ്പറമ്പിൽ , പ്രസിഡന്റ് ശ്രീ.സജി നാകമറ്റത്തിൽ . വൈസ് പ്രസിഡന്റ് ഡൈനോ ഇഞ്ചിക്കാലായിൽ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments