Latest News
Loading...

Food Land Hotel & Bakers പ്രവർത്തനം ആരംഭിച്ചു



 തീക്കോയി പഞ്ചായത്ത് ജംഗ്ഷനിലെ മർത് മറിയം ആർക്കേ ഡിൽ ഫുഡ്ലാൻഡ് ഹോട്ടൽ നവീകരിച്ച് വിപുലമായ സൗകര്യങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ചു. തീക്കോയി സെൻ്റ് മേരീസ് ഫൊറോനാ പള്ളി വികാരി വെരി റവ. ഡോ. തോമസ് മേനാച്ചേരി വെഞ്ചിരിപ്പുകർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജയിംസ് ഉദ്ഘാടനം ചെയ്തു.

 തീക്കോയി ഫൊറോനാ പള്ളി അസി.വികാരി റവ.ഫാ.ജോസഫ് താന്നിക്കാപ്പാറ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീക്കോയി യൂണിറ്റ് പ്രസിഡൻ്റ് എ ജെ ജോർജ് അറമത്ത്, സെക്രട്ടറി സജി മാറാമറ്റം, കെ.എച്ച്.ആർ.എ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡൻ്റ് പി.എൻ.സുകുമാരൻ എന്നിവർ സന്നിഹതരായിരുന്നു. 

  വെജിറ്റേറിയൻ & നോൺ വെജിറ്റേറിയൻ, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെൻ്റൽ കുക്കിങ്, ലൈവ് കുക്കിങ്, 1600 സ്ക്വയർ ഫീറ്റിലുള്ള ഡൈനിങ്, എയർ കണ്ടീഷൻഡ് ഫാമിലി റൂം, റെസ്റ്റ് റൂം, 60 + സീറ്റുകൾ, ടീ പാർട്ടി സൗകര്യം, വിശാലമായ ബേക്കറി, പാഴ്സൽ സൗകര്യം, ഹോം ഡെലിവറി, വിശാലമായ പാർക്കിങ് തുടങ്ങിയവ ഹോട്ടൽ ഫുഡ് ലാൻഡിൽ ലഭ്യമാണ്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments