റമ്പൂട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചിൽ പഞ്ചായത്ത് കിഴപറയാർ വാർഡിൽ മരുതൂർ സുനിൽ ലാൽ ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്.
വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. കുഞ്ഞിന് റമ്പൂട്ടാൻ പഴം പൊളിച്ചു നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയിൽ കുടുങ്ങിയ റമ്പൂട്ടാൻ കഷ്ണം ആശുപത്രിയിൽ വച്ചാണ് പുറത്തെടുത്തത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments