കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പെയിന് കടുത്തുരിത്തിയില്‍ തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ബി സ്മിത അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ രശ്മി വിനോദ്, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫിസര്‍ നമിത, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്റ ഡയറക്ടര്‍മാരായ അഭിജിത്ത്, ലക്ഷ്മിപ്രിയഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്‍ര് സരിന്‍ ലാല്‍ സംസാരിച്ചു. ഐസിഡിഎസ് കടുത്തുരുത്തി പ്രൊജക്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡോ. ജിഷ് ജോണ്‍സന്‍, ഡോ നീതുരാജ്, ഡോ. സി സുമിത, ഇന്ത്യ പോസ്റ്റ് സീനിയര്‍ മാനേജര്‍ ഡോണ്‍ മാത്യു സക്കറിയ, സിജാ രാജേഷ് പി. ശിശിരാമോള്‍, എന്‍എസ് സുനിത ക്ലാസുകള്‍ നയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അഭിജിത്ത് നശ മുക്തി ഭാരത് അഭിയാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്, ആധാര്‍ ക്യാമ്പ്, കാര്‍ഗില്‍ വിജയ് ദിവസ് എക്‌സിബിഷന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. ഐസിഡിഎസ് കടുത്തുരുത്തി പ്രൊജക്ട്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രചാരണം പരിപാടികള്‍ ചൊവ്വാഴ്ച സമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments