Latest News
Loading...

പ്രതിപക്ഷ ആരോപണങ്ങൾക്ക് പ്രസിഡൻ്റിൻ്റെ മറുപടി




മൂന്നിലവ് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി പ്രസിഡൻറ് പി എൽ ജോസഫ്. ഉന്നയിച്ച ഓരോ ആരോപണങ്ങളിലും പ്രസിഡൻറ് മറുപടി ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്നിലവ് പഞ്ചായത്തില് നടത്തിയ ഏറ്റവും വലിയ കുംഭകോണമാണ് ലൈഫ് പദ്ധതിയിലെ പണാപഹരണം. ലൈഫ് പണാപഹരണം ആരംഭിക്കുന്നത് 08/11/2019 മുതൽ 4/06/2020 വരെ പ്രസിഡൻറായിരുന്ന മേരിക്കുട്ടി ജോർജിൻറെ കാലയളവിലാണ്. രണ്ടാം വാർഡിലെ എഴുതുവാനും വായിക്കുവാനും അറിയാത്ത വനിതയുടെ പാസ്ബുക്കും ATM കാർഡും കൈവശപ്പെടുത്തി 17 ലക്ഷത്തിൽപ്പരം രൂപയാണ് വി.ഇ.ഒ ചോർത്തിയെടുത്തത്. തൻമൂലമാണ് വി.ഇ.ഒ-യെ പ്രസിഡൻറ് സസ്പെൻറ് ചെയ്ത നടപടിയെ എതിർത്തുകൊണ്ട് ടിയാളുടെ മകനും നിലവിലെ വാർഡുമെമ്പറുമായ അജിത്ത് ജോർജ് വിയോജനക്കുറിപ്പ് എഴുതിയത്. ഈ അട്ടിമറിയുമായി ടിയാളുടെ ബന്ധം അന്വേഷണവിധേയമാക്കേണ്ടതും അന്നത്തെ പ്രസിഡൻറിനെ പ്രതിചേർക്കേണ്ടതുമാണെന്ന് പ്രസിഡൻറ് പി എൽ ജോസഫ് പറഞ്ഞു. 



പഞ്ചായത്ത് പ്രസിഡൻറിൻറെ പേരിൽ പച്ചക്കള്ളങ്ങൾ ആരോപിക്കുന്ന പ്രതിപക്ഷ മെമ്പർമാർ കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥയിലാണ്. കളവായികൊടുത്ത പരാതി അന്വേഷിക്കുവാൻ പഞ്ചായത്ത് ആഫീസിൽ വന്ന ഉദ്യോഗസ്ഥൻ പ്രതിപക്ഷ നേതവ് അജിത്ത് ജോർജിൻറെ ശമ്പളക്കാരനെ പോലെയാണ് പെരുമാറിയത്. അടച്ചിട്ടമുറിയിൽ പരാതിക്കാരനോടൊപ്പം നാലുമണിക്കുറോളം ചെലവിട്ടിറങ്ങിയ അദ്ദേഹം പ്രസിഡൻറ്, ചെയർമാൻ, സ്റ്റാഫ് എന്നിവരിൽ നിന്നും കേൾക്കാൻ കൂട്ടാക്കിയതുപോലുമില്ല.







പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഗൌരവവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതും പ്രപ്പോസലുകൾ തയ്യാറാക്കുന്നതും വികസനകാര്യസ്റ്റാൻറിംഗ് കമ്മറ്റിയാണ്. കമ്മറ്റിയിലെ ഒരു മെമ്പറാണ് പരാതി ഉന്നയിച്ചിട്ടുള്ളത് എന്നത് വിചിത്രമാണ്. അപാകതകൾ പരിഹരിച്ച് പോകുവാൻ മുൻകൈ എടുക്കേണ്ട ജനപ്രതിനിധി വ്യക്തി വിദ്വേഷത്തിൻറെ പേരിലാണ് പ്രസിഡൻറിൻറെ പേരിൽ ആരോപണം ഉന്നയിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് തകർന്ന പാലം പുനർ നിർമ്മിക്കുന്നതിന് ഇടതുപക്ഷ സർക്കാരിനു കഴിയാത്തതുമൂലമാണ് MLA ഫണ്ട് അനുവദിച്ചത്. എന്നാൽ അതിനും സർക്കാർ ഇടപെട്ട് തടസ്സം നിന്നതിനാൽ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും ഇൻവസ്റ്റിഗേഷൻ ഫീസ് ഇനത്തിൽ 3.80 ലക്ഷം രൂപ ഡി.പി.സി അംഗീകരത്തോടെ എടുത്ത ഹെഡിലേക്കുതന്നെ സമയബന്ധിതമായി മാറ്റുകയാണുണ്ടായത്. ഇൻവസ്റ്റിഗേഷനുള്ള ടി തുക PWD അകൌണ്ടിൽ നിന്നും അനുവധിച്ചുകൊണ്ട് ഭരണാനുമതി ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് ചെയ്തത്.





കൂട്ടക്കല്ല് അംങ്കണവാടിക്ക് 2015-ൽ 5 സെൻറ് സ്ഥലം പഞ്ചായത്ത് വിലക്കുവാങ്ങുകയും ലോകബാങ്ക് ധനസഹായത്തോടെ നിർമ്മാണം അന്നത്തെ ഭരണ സമിതി നടത്തിയത് ചില കുൽസിത ബുദ്ധികളുടെ ഇടപെടലുകൾ മൂലം പാതിവഴി അവസാനിപ്പിച്ച നിലയിലാണ്. ഇത് അട്ടിമറിക്കുവാൻ അന്നത്തെ വാർഡുമെമ്പറും തൻറെ മകനും ഇന്നത്തെ മെമ്പറുമായ അജിത്തിന് പങ്കുണ്ട് എന്ന് കരുതുന്നു. ഇത് മൂലമാണ് 2021-2022 ൽ അങ്കണവാടിക്കുവേണ്ടി ഭൂമി വിലക്കെടുക്കുന്നതിന് പ്രോജക്ട് വയ്ക്കുകയും സ്ഥല ഉടമകളിൽ നിന്നും സമ്മത പത്രം വാങ്ങി ഫെയർ വാല്യൂ ലഭ്യമാക്കുന്നതിന് താലൂക്കിൻറെ നടപടികളുമായി ഫയൽ ഉള്ളതാണ്. ഫെയർ വാല്യു ലഭിക്കാത്തതിനാൽ പഞ്ചായത്തിൻറെ കൈവശത്തിലോ ആസ്തിയിലോ ഇല്ലാത്ത 6 സെൻറ് വസ്തുവിൻറെ ഇല്ലാത്ത ആസ്തി രജിസ്റ്റർ (പകർപ്പ്) കൃത്രിമമായി ഉണ്ടാക്കി ബന്ധപ്പെട്ട ഉദ്യോദസ്ഥനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും സൈറ്റ് പ്ലാനും പ്രോജക്ടും തയ്യാറാക്കി വികസന കാര്യ സ്റ്റൻറിംഗ് കമ്മറ്റി അംഗം എന്ന അധികാരം ദുർവിനിയോഗം ചെയ്ത് കൊണ്ടാണ്. ഇപ്രകാരം കള്ളകളികൾ ചെയ്ത് മാത്രമല്ല പഞ്ചായത്ത് ഭരണ സമിതിയേയും കബളിപ്പിക്കുകയായിരുന്നു ടിയാൻ ചെയ്തത്. കുടില തന്ത്രങ്ങളും ക്രിമിനൽ പ്രവർത്തനവും എതിർത്തത് മൂലമാണ് പ്രസിഡൻറിനു എതിരെ ദുരാരോപണങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ളത്.

മൂന്നിലവ് ടൌണ് ബസ് കാത്തിരിപ്പുകേന്ദ്രവും കിണറും പഞ്ചായത്തിൻറെ ഉടമസ്ഥതയിലും ആസ്തിയിലും ഉൾപ്പെട്ടതാണ്. ആയതു ആരുനോക്കിയാലും നഷ്ട്ടപ്പെടുത്താൻ കഴിയില്ല എന്നു വ്യക്തമാക്കുന്നു. ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോമാറ്റി പഞ്ചായത്തിലെ ഭൂപ്രകൃതിക്ക് യോജിച്ച തരത്തിലുള്ള 4 ചക്ര വാഹനമാണ് വാങ്ങിയിട്ടുള്ളത്. ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങാതെ ഗവൺമെൻറ് സംവിധാനത്തിൽ നിന്നും വാഹനം വാങ്ങിയ നടപടി കാതു കുത്തുനിടത്തു ഇറച്ചി വാങ്ങുവാൻ നിൽക്കുന്ന സ്വഭാവക്കാർ എതിർക്കുന്നതിൽ അസ്വഭാവികത കാണുന്നില്ലന്നും പി.എൽ ജോസഫ് പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments