Latest News
Loading...

കൃത്രിമ രേഖകൾ ചമച്ച് അധികാരം പിടിച്ചെടുക്കുവാൻ ശ്രമമെന്ന് പരാതി



മേലുകാവ് ആസ്ഥാനമായ പ്രവർത്തിക്കുന്ന മലയരയ ക്രിസ്ത്യൻ ഫെഡറേഷൻ എന്ന സംഘടനയുടെ കൃത്രിമ രേഖകൾ ചമച്ച്  അധികാരം പിടിച്ചെടുക്കുവാൻ ശ്രമമെന്ന് പരാതി.  കേരളത്തിൽ 54 വർഷമായി പ്രവർത്തിച്ച് വരുന്ന സാമുദായിക സംഘ ടനയായ മലയരയ ക്രിസ്‌ത്യൻ ഫെഡറേഷൻ (Reg.No. K. 7/70) എം.എ.സി.എഫ് എന്ന സംഘടനയുടെ ഭരണഘടന പ്രകാരം ജനറൽ കമ്മറ്റി തിരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻ്റ് . ജോസഫ് ജേക്കബിൻ്റെ പേരിൽ പെരുംമ്പള്ളിൽ പി.റ്റി. തോമസ് എന്ന വ്യക്തിയും, സംസ്ഥാന വൈസ് പ്രസിഡൻ്റ് ബേബി പൗലോസും, രാജി വച്ച ജനറൽ സെക്രട്ടറി കെ.ജെ. ജോസഫും, ഗവണ്മെൻ്റ് ജീവനക്കാരായ അഞ്ച് ഉദ്യോഗസ്ഥരും, ചേർന്ന്    വ്യാജ ഒപ്പ് ഇടുകയും, കൃത്രിമ രേഖകൾ നിർമ്മിച്ചും രജിസ്ട്രാർ മുമ്പാകെ ഹാജരാക്കി താത്ക്കാലിക രജിസ്ട്രേഷൻ പുതുക്കൽ നടത്തിയി എന്നാണ്  സംസ്ഥാന പ്രസിഡണ്ട് ജോസഫ് ജേക്കബ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.




സാമ്പത്തിക നേട്ടത്തിനായി കൃത്രിമ രേഖകൾ ഉപയോഗിച്ച് സർക്കാരിനെയും വഞ്ചിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം 29-ാം തീയതി വാർഷിക പൊതുയോഗവും തിരഞ്ഞെ ടുപ്പും നടത്താൻ ഭൂരിപക്ഷം യൂണിറ്റുകളും തീരുമാനിക്കുകയും ചെയ്‌തിരുന്നു. 





എന്നാൽ തട്ടിപ്പ് കണ്ടുപിടിച്ചത് മൂലം തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു . രേഖാമൂലം രജിസ്ട്രാറെയും പാലാ ഡി.വൈ.എസ്.പി. യെയും പരാതിയിലൂടെ അറിയിച്ചിട്ടുണ്ട്എന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ജോസഫ് ജേക്കബ് എം.എ.സി.എഫ്. സംസ്ഥാന പ്രസിഡന്റ്
കുര്യൻ മാത്യു,എം.സി. ജേക്കബ്ബ് 
 മേരിക്കുട്ടി തോമസ് ,എബ്രഹാം ഇ.എ. 
ജോർജ്ജ്കുട്ടി കെ.ജെ. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments