Latest News
Loading...

ശാസ്ത്ര-വിസ്മയക്കാഴ്ചകളിലൂടെ തിടനാട് GVHSS വിദ്യാർത്ഥികൾ..




സ്കൂൾ വിദ്യാർത്ഥികൾക്കായി കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജൊരുക്കിയ എസ്കർഷനിൽ സാങ്കേതിക ലോകത്തെ വിസ്മയക്കാഴ്ചകൾ കണ്ട് ശാസ്ത്രകൗതുകം വളർത്താൻ തിടനാട് ജി.വി.എച്ച്.എസ്.എസ് ശാസ്ത്രക്ലബ്ബംഗങ്ങളെത്തി. പുസ്തകങ്ങളിൽ പഠിക്കുന്ന ശാസ്ത്ര തത്വങ്ങൾ എപ്രകാരമാണ് പ്രായോഗികമാക്കിയിരിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ഇതേറെ ഉപകരിച്ചു.



ഐഡിയ ലാബ്, ഓഗ്മെന്റ് റിയാലിറ്റി ലാബ്, വെർച്ച്വൽ റിയാലിറ്റി ലാബ്, റോബോട്ടിക് ഓട്ടോമൊബൈൽ ലാബ്, തുടങ്ങി നിരവധി ലാബുകളിൽ ഒരുക്കിയിരിക്കുന്ന ശാസ്ത്രപ്രദർശനങ്ങൾ ഏറെ വിസ്മയകരമായി. കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ജി ജ്ഞാസയുണർത്തുന്നതിനും ഇത് വളരെയധികം സഹായിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികളും ശാസ്ത്ര അധ്യാപകരായ ഡോ. വിശ്വലക്ഷ്മി, അമ്പിളി ജോസ്, റോബിൻ അഗസ്റ്റിൻ, മുഹമ്മദ് റമീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments