പാലാ മുത്തോലിയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പാലാ എക്സൈസിൻ്റെ പിടിയിലായി. ആസാം മൊസാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഹിരണ്യ ഗോർഖ് (34) ആണ് പിടിയിലായത്. രഹസ്യവി വരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് വൈകിട്ട് 3 മണിയോടെ ഇയാൾ പിടിയിലായത്.
കോട്ടയം ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ ഇയാളെ ആണ്ടൂർ ഭാഗത്ത് വച്ചാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും 1.350 കിലോ കഞ്ചാവ് കണ്ടെടുത്തു. പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പാലാ റേഞ്ച് അസി.എക്സൈസ്സ ഇൻസ്പെക്ടർ ആനീഷ് കുമാർ കെ.വി, ഐ.ബി എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് എസ്, രഞ്ജു രവി, വനിതാ സി വിൽ എക്സൈസ് ഓഫീസർ രജനി, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments