Latest News
Loading...

അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി



പ്രിയപ്പെട്ട അദ്ധ്യാപികയുടെയും ഏക മകൻ്റെയും വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ ഒരു ഗ്രാമം !  പ്ലാശനാൽ നടയ്ക്കൽ ജോസ് സാറിൻ്റെ ഭാര്യയും റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയക്കുട്ടി ടീച്ചറും മകൻ ജോമിയുമാണ് മണിക്കൂറുകൾക്കുള്ളിൽ നിത്യതയിലേയ്ക്ക് യാത്രയായത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് മറിയക്കുട്ടി ടീച്ചറുടെ മരണവാർത്ത എത്തിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെയായിരുന്നു ഏകമകൻ ജോമിയുടെ വിയോഗവും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ തുടരുകയായിരുന്ന മകൻ ജോമി  ചൊവ്വാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് നിത്യതയിലേക്ക് യാത്രയായത്. 









കളത്തൂക്കടവ് സെൻ്റ് അൽഫോൻസാ, ഇടമറുക് സെൻറ് ആൻറണീസ് എന്നീ സ്കൂളുകളിൽ പ്രഥമാധ്യാപികയായും ദീർഘകാലം പ്ലാശനാൽ സെൻറ് ആൻറണീസ് സ്കൂളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുള്ള മറിയക്കുട്ടി ടീച്ചർ നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു. തലപ്പുലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പർ കൂടിയായിരുന്നു മറിയകുട്ടി ടീച്ചർ. ഭർത്താവ് N. V. ജോസഫ് (ജോസ് സാർ) റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനാണ്.


അമ്മയുടെ മരണത്തിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ഏക മകൻ ജോമിയുടെ വിയോഗവാർത്തയും എത്തിയത്. നാട്ടിലും പൊതുസമൂഹത്തിലും ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ജോമി നാട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരനായ സുഹൃത്തായിരുന്നു. ഭാര്യ അനിറ്റ ജോമി, അടുക്കം പൊട്ടനാനിയിൽ കുടുംബാംഗമാണ്. മകൻ ജോൺ ജെ, പ്ലാശ്ശനാൽ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയും മകൾ മരിയ ചൂണ്ടച്ചേരി സാൻ ജോസ് സ്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.




അമ്മയുടെയും മകൻ്റെയും മണിക്കൂറുകൾ മാത്രം ഇടവേളയിലുള്ള മരണവാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടലോടുകൂടിയാണ് പ്ലാശനാൽ ഗ്രാമം ശ്രവിച്ചത്.  ഇരുവരുടേയും ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പ്ലാശനാലുള്ള വസതിയിൽ കൊണ്ടുവരുന്നതും, സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പ്ലാശനാൽ സെൻ്റ് മേരീസ് ചർച്ച് കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments