Latest News
Loading...

അഡ്വ ബിനു പുളിക്കക്കണ്ടത്തെ സിപിഎം പുറത്താക്കി




പാലാ നഗരസഭാ കൗണ്‍സിലറും സിപിഎം പാര്‍ലമെന്ററി  പാര്‍ട്ടി ലീഡറുമായ അഡ്വ ബിനു പുളിക്കക്കണ്ടത്തെ സിപിഎം പുറത്താക്കി. തുടര്‍ച്ചയായ അച്ചടക്കലംഘനം കണക്കിലെടുത്ത് നടപടിയെന്ന് സിപിഎംപാലാ ഏരിയ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് നല്കിയ പാര്‍ട്ടിയുടെ നിലപാടിനെതിരെ ബിനു രംഗത്ത് വന്നിരുന്നു.




 കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള നിലപാടുകളില്‍ പാര്‍ട്ടി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന വിമര്‍ശനവും ബിനു രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിന് ആദ്യമായി ഭരണം കിട്ടിയ പാലാ നഗരസഭയില്‍ ഭരണത്തിന്റെ ആദ്യകാലം മുതല്‍തന്നെ ബിനു പുളിക്കക്കണ്ടം പാര്‍ട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദ്ദിച്ച സംഭവും വലിയ വിവാദം സൃഷ്ടിച്ചു. രണ്ടാം ടേമില്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന ചെയര്‍മാന്‍ സ്ഥാനം തട്ടിത്തെറിപ്പിച്ചത് ജോസ് കെ മാണിയാണെന്നായിരുന്നു ബിനുവിന്റെ നിലപാട്. 


 അന്ന് മുതല്‍ കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു ബിനുവിന്റെ പ്രതിഷേധം. എന്നാല്‍ രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് സിപിഎം നല്കിയതോടെ ഭീരുക്കളോട് ഏറ്റുമുട്ടാനില്ലെന്നും ഇനി കറുപ്പിടില്ലെന്നും വരുംകൗണ്‍സില്‍ മുതല്‍ വെളളവസ്ത്രം ധരിക്കുമെന്നും ചൊവ്വാഴ്ച രാവിലെ ബിനു വ്യക്തമാക്കിയിരുന്നു. ബിനുവിന്റെ തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം കണക്കിലെടുത്താണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ബിനുവിനെ പുറത്താക്കിയത്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments