Latest News
Loading...

ഇരുമാപ്രയിൽ വൈദ്യുതി മുടക്കം പതിവാകുന്നു



മൂന്നിലവ്: മഴക്കാലമായപ്പോൾ ഇരുമാപ്രയിൽ വൈദ്യുതി മുടക്കം പതിവാകുന്നത് ദുരിതമായി. മഴക്കാലം മുന്നിൽ കണ്ട് വൈദ്യുതി ലൈനുകളിൽ ടച്ചിങ് നേരത്തേ വെട്ടികളയാത്തതാണ് പ്രധാന കാരണം.  വോൾട്ടേജ് കൂടിയും കുറഞ്ഞും വരുന്നതിനാൽ പല വീടുകളിലെയും ഗൃഹോപകരണങ്ങൾ കത്തിനശിക്കുകയും വയറിങ്ങുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. 

 



ബൾബുകൾ ഫ്യൂസായി പോകുന്നത് നിത്യ സംഭവമാണ്. പല യിടത്തും പോസ്റ്റുകൾ അപകടഭീഷണിയിലാണ്. 
പരാതികൾ കെ എസ്ഇബി ഓഫീസിലേക്ക് ഫോണിൽ വിളിച്ച് പറഞ്ഞാൽ വേണ്ട സമയത്ത് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. 
വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ ശ്രമിക്കണം. 



ഇതിനായി കെഎസ്ഇബി അധികൃതർ ഇരുമാപ്ര മേഖല സന്ദർശിക്കണമെന്നും ആവശ്യമുയർന്നു. കൃത്യമായ സേവനം ലഭ്യമായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറയുന്നു.

വാർത്ത റോബിൻ ഇരുമാപ്ര




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments