Latest News
Loading...

മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.




വെള്ളികുളം: സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നിന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും അനുമോദിച്ചു. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര അധ്യക്ഷനായിരുന്നു. 






വാഗമൺ സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ആൻറണി വാഴയിൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും വാർഡ് മെമ്പർ പ്രദീപ് കുമാർ, പി.റ്റി.എ പ്രസിഡൻ്റ് ഡയസ് എം. ജെ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുമാരി അലീന തങ്കച്ചൻ കൃതജ്ഞത അർപ്പിച്ചു. 



 സ്കൂളിൽ നിന്ന് 61 കുട്ടികൾ എസ്. എസ്. എൽ.സി പരീക്ഷയിൽ പങ്കെടുത്തിരുന്നു. 100% വിജയവും 13 കുട്ടികൾക്ക് ഫുൾ എ പ്ലസ്സും, 4 പേർക്ക് ഒൻപത് എ പ്ലസ്സും ഉൾപ്പെടെ മികച്ച വിജയമാണ് സ്കൂളിന് നേടാനായത്. ഇതോടൊപ്പം 2 കുട്ടികൾക്ക് നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് നേടിക്കൊടുക്കാനും ഈ വിദ്യാലയത്തിന് സാധിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments