Latest News
Loading...

തീക്കോയി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പ്രതിഭാ സംഗമം




തീക്കോയി സെൻറ് മേരീസ് ഫൊറോന പള്ളി പിതൃവേദി, എ കെ സി സി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തി. വിശ്വാസ പരിശീലനത്തിലും സ്കൂളിലും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. 



പിതൃവേദി, എ.കെ സി.സി ഡയറക്ടർ ഫാദർ മാത്യു കാടൻ കാവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാലാ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ജെയിംസ് മംഗലത്ത് ഉദ്ഘാടനം ചെയ്തു. സെൻറ് മേരീസ് ഫൊറാന പള്ളി വികാരി വെരി. റവ. ഫാ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. 



പിതൃവേദി പ്രസിഡൻറ് ജോസ്ബിൻ മാത്യു എകെസിസി പ്രസിഡൻറ് സെബാസ്റ്റ്യൻ തോമസ് പിതൃവേദി രൂപതാ പ്രസിഡൻറ് ജോസ് ജോസ് തോമസ് , സി.ജെസിൻ മരിയ FCC , ജോണിക്കുട്ടി കാക്കാനിയിൽ എന്നിവർ പ്രസംഗിച്ചു




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments