Latest News
Loading...

സ്നേഹവീട്: താക്കോൽ കൈമാറി



കെ ചിറ്റിലപ്പിള്ളി -എൻഎസ്എസ് - എംജി സർവകലാശാല 'സ്നേഹവീട് ' പദ്ധതിയുടെ   ഭാഗമായി നിർമാണം പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പാല, എൻ.എസ്.എസ്. യൂണിറ്റ് 90 B യുടെ നേതൃത്വത്തിലാണ് ഭവന നിർമാണം പൂർത്തീകരിച്ചത്.




 പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടർ തോമസ് കിഴക്കേൽ, കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബീനാമ്മ മാത്യു, കൂത്താട്ടുകുളം മുൻസിപ്പാലിറ്റി കൗൺസിലർ സാറ. ടി.എസ് എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. കെ ചിറ്റിലപ്പളളി ഫൗണ്ടേഷൻ ഭവനനിർമ്മാണ കോഡിനേറ്റർ ഡോ.സൂസമ്മ എ.പി ,
എംജി യൂണിവേഴ്സിറ്റി എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ , സിസ്റ്റർ ലിറ്റിൽ തെരേസ് (SABS കളപ്പുര) 




ഓഫീസ് മാനേജർ പി.എസ്.ഡബ്ല്യു.എസ്., ഭവനത്തിന്റെ ഉടമസ്ഥ  ശാന്തകുമാരി ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അലക്സ് ജോർജ്, കോളേജ് ചെയർപേഴ്സൺ അനു മരിയ മാത്യു, എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അഞ്ജലി രമേശൻ,  സ്റ്റുഡൻറ് കോഡിനേറ്റർ അജയ് ശശിധരൻ എന്നിവർ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments