Latest News
Loading...

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം


ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഈ വര്‍ഷം മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമാവും പ്രവേശനം. പ്രതിദിനം 80000 പേര്‍ക്ക് ആകും പ്രവേശനം. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇക്കഴിഞ്ഞ സീസണിലും വലിയ തിരക്കില്‍ തീര്‍ത്ഥാടകര്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 




ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്‌പോട്ട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദര്‍ശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Vincent said…
Loved readingg this thank you