Latest News
Loading...

P.S.W.S അറുപതാം വാർഷികം വെള്ളിയാഴ്ച നടക്കും.



പി.എസ്. ഡബ്ലിയു.എസ് വജ്ര ജൂബിലി സമ്മേളനം വെള്ളിയാഴ്ച . പാലാ: പാലാ രൂപതയുടെ സാമൂഹിക പ്രവർത്തന സംഘടനയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികം വജ്ര ജൂബിലി സമ്മേളനമായി പത്തിന് വെള്ളിയാഴ്ച നടക്കും. ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിപാടികൾക്കു തുടക്കമാകും. രണ്ടരയ്ക്ക് ചേരുന്ന വജ്ര ജൂബിലി സമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. അറുപതാം വാർഷികത്തിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന അറുപതിന കർമ്മ പരിപാടികളുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പിയും അറുപതു കാർഷിക സംരംഭകർക്കുള്ള പലിശ രഹിത വായ്പകളുടെ വിതരണോദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എയും നിർവ്വഹിക്കും.


 മുനിസിപ്പൽ ചെയർ പേഴ്സൺ ഷാജു വി തുരുത്തൻ , ളാലം പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ വ്യക്തികളെയും , സംഘാത സംരംഭകരെയും ഇരുപതു വർഷം പൂർത്തിയാക്കിയ പി.എസ്. ഡബ്ലിയു.എസ് സംഘാംഗങ്ങളെയും സമ്മേളനമദ്ധ്യേ ആദരിക്കും.



 ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പ്രദർശനം ഒന്നരയ്ക്ക് നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോൺ  അദ്ധ്യക്ഷത വഹിക്കും. ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ ആദ്യവിൽപ്പന നിർവ്വഹിക്കും. ആയിരത്തി തൊള്ളായിരത്തി അറുപത്തിനാല് ജൂൺ ഒൻപതിനാണ് പുണ്യ സ്മരണാർഹനായ പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ അരമനയിൽ കൂടിയ യോഗത്തിലാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകൃതമായത്. അതേ വർഷം ഒക്ടോബർ ഇരുപത്തിയെട്ടിന് ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടു. 


സൗജന്യ ഭക്ഷ്യധാന്യ വിതരണം, ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, തൊഴിൽ യൂണിറ്റുകൾക്കു സഹായം, ദത്തു കുടുംബ പദ്ധതി എന്നിങ്ങനെ  ഉപവിയിലധിഷ്ടിതമായ പ്രവർത്തനങ്ങളും സ്വാശ്രയ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവയിലൂടെ വികസനാധിഷ്ടിത പ്രവർത്തന ങ്ങൾക്കുമാണ് സൊസൈറ്റി നേതൃത്വം നൽകുന്നത്. 



പി.എസ്.ഡബ്ലിയു.എസ് ഭാരവാഹി കളായ ഡാന്റീസ് കൂനാനിക്കൽ ,ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, ജോസ് നെല്ലിയാനി, പി.വി.ജോർജ് പുരയിടം, സാജു വടക്കൻ , ജോയി വട്ടക്കുന്നേൽ, വിമൽ ജോണി, സി.ലിറ്റിൽ തെരേസ് , മെർളി ജയിംസ്, ക്ലാരിസ് ജോർജ് , സൗമ്യ ജയിംസ്, ഷീബാ ബെന്നി, അലീനാ ജോസഫ്, ആൻസാ ജോർജ് ,ജിസ്മോൾ ജോസ് , ലീജി ജോൺ , ജിഷാ സാബു , ആലീസ് ജോർജ്, ജയ്സി മാത്യു, അനു റജി, സിൽവിയാ തങ്കച്ചൻ ,ഷിജി മാത്യു, സെലിൻ ജോർജ് , ശാന്തമ്മ ജോസഫ് ,ജിജി സിന്റോ , ജസ്റ്റിൻ ജോസഫ് ,റോണി റോയി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുക്കും.

പി.എസ്.ഡബ്ലിയു .എസ് ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ , ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാന്റീസ് കൂനാനിക്കൽ , പി.വി.ജോർജ് പുരയിടം, സിബി കണിയാംപടി, ജോയി മടിയ്ക്കാങ്കൽ തുടങ്ങിയവർ  പരിപാടികള്‍ വിശദീകരിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments