Latest News
Loading...

പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു




തിരുവനന്തപുരം പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല (61)യാണ് മരിച്ചത്. മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്.  ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് അപകടം നടന്നത്.




പുതിയ വീട് പണിതതിനെ തുടര്‍ന്ന് ഇതിനോട് ചേര്‍ന്നുള്ള പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുന്ന ജോലികള്‍ നടന്നുവരികയായിരുന്നു. മഴ കനത്തതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നിരുന്ന വീടിന്റെ ഭിത്തി ശരീരത്തിലേയ്ക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. 



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments