Latest News
Loading...

റോഡിലെ അഭ്യാസപ്രകടനം. 'ട്രോഫി' കൊടുത്തു




ആറ് മാസം മുന്‍പ് വാങ്ങിയ ബൈക്കുകൊണ്ട് റോഡില്‍ അഭ്യാസപ്രകടനം നടത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഹീറോയാകാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശാല സ്വദേശിയായ അഭിജിത്താണ് പിടിയിലായത്. 22 കാരനായ അഭിജിത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് ലൈക്കുകള്‍ വാരിക്കൂട്ടാനായിരുന്നു ഈ പരാക്രമം നടത്തിയത്.  





മരണ ഓട്ടം നടത്തി വിഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടത് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊലീസാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഹീറോയെ പിടികൂടിയത്. ആറ് മാസം മുന്‍പ് വാങ്ങിച്ച ബൈക്കുകൊണ്ടായിരുന്നു അഭ്യാസം മുഴുവന്‍. നെയ്യാറ്റിന്‍കര പാറശാല ദേശീയപാതയിലൂടെയായിരുന്നു മരണപാച്ചില്‍.  ബൈക്ക് റേസിങ് നടത്തിയ  ബൈക്കിന് നമ്പര്‍ പ്‌ളേറ്റ് പോലുമില്ലായിരുന്നു 






ഹീറോയുടെ ബൈക്ക് ഏതായാലും നെയ്യാറ്റിന്‍കരയിലെ പൊലീസ് സ്റ്റേഷനിലാണ്. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് അഭിജിത്തിനെ വിട്ടയച്ചു. 

അഭിജിത്തിന്‍റെ മരണപ്പാച്ചില്‍. വീഡിയോ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments