Latest News
Loading...

മാസപ്പടി കേസ്. കുഴല്‍നാടന്റെ ആവശ്യം കോടതി തള്ളി



മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി  തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.  സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കോടതി ഈ ആവശ്യം നിരാകരിച്ചത്. 





ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന്  വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിച്ചു.





വിധി അപ്രതീക്ഷിതമാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. വിധി പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കും. നിയമപോരാട്ടം തുടരുമെന്നും കുഴല്‍നാടന്‍ പറഞ്ഞു. അതേസമയം കോടതിവിധി സര്‍ക്കാരിന് ആശ്വാസകരമായി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments