Latest News
Loading...

മോസ്റ്റ് റവ ഡോ. കെ ജെ സാമുവേലിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണശുശ്രൂഷ




സി.എസ്.ഐ സഭയുടെ മുന്‍ മോഡറേറ്റര്‍ മോസ്റ്റ് റവ ഡോ. കെ ജെ സാമുവേലിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണശുശ്രൂഷ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലില്‍ നടത്തപ്പെട്ടു.  ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാന്‍സിസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.  മദ്ധ്യകേരള മഹായിടവക മുന്‍ ബിഷപ്പ് റവ. തോമസ് സാമുവേല്‍, കൊല്ലം, കൊട്ടാരക്കര മഹായിടവക മുന്‍ ബിഷപ്പ് റവഉമ്മന്‍ ജോര്‍ജ്. ഈസ്റ്റ് കേരള മഹായിടവക മുന്‍ ബിഷപ്പ് റവ ഡോ. കെ.ജി. ദാനിയേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 





ട്രാന്‍സ് വേള്‍ഡ് റേഡിയോ ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ്, ബൈബിള്‍ സൊസൈറ്റി മുന്‍ സെക്രട്ടറിയും സിനഡ് പാസ്റ്ററല്‍ എയ്ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായിരുന്ന റവ മാത്യു വര്‍ക്കി, ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലറി സെക്രട്ടറി റവ. ജേക്കബ് ആന്റണി , ഈസ്റ്റ് കേരള മഹായിടവക ഓഫീസര്‍മാരായ റവ. റ്റി.ജെ.ബിജോയ്, റവ. പി സി മാത്യുക്കുട്ടി ,  വര്‍ഗീസ് ജോര്‍ജ് ,  റ്റി. ജോയ് കുമാര്‍ , കത്തീഡ്രല്‍ ഇടവക വികാരി റവ. ജോണി ജോസഫ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ബിഷപ്പിന്റെ പുത്രന്‍ സാം.കെ. ജോസഫ് സ്വാഗതവും പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറിയും ബിഷപ്പിന്റെ സഹോദരനുമായ റവ. ജോസഫ് മാത്യു നന്ദിയും അറിയിച്ചു



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments