Latest News
Loading...

അൽഫോൻസാ നാമധാരികളുടെ സംഗമത്തിന് നൂറു കുടുംബങ്ങൾ എത്തി




ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന അൽഫോൻസാ നാമധാരികളുടെ കൂട്ടായ്‌മയ്ക്ക് നൂറു അൽഫോൻസാ നാമധാരികളും അവരുടെ കുടുംബങ്ങളും  പങ്കെടുത്തു . നൂറു അൽഫോൻസാമാർ അൽഫോൻസാ സന്നിധിയിൽ ഒ ത്തുചേർന്നപ്പോൾ നവ്യാനുഭവമായി. സ്ലീവ അൽഫോൻസിയൻ ആത്മീയ വർ ഷാചരണത്തിന്റെ ഭാഗമായിട്ടാണ് അൽഫോൻസാമ്മയെ സ്വർഗ്ഗീയമദ്ധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചത്. 





കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള അൽഫോൻസാ നാമ ധാരികൾ പ്രായഭേദമെന്യേ ഒത്തുചേരലിൽ പങ്കുചേർന്നു എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

തീർത്ഥാടനകേന്ദ്രത്തിൽ നടന്ന മീറ്റിംഗ് പാലാ രൂപതാ മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ തിരി തെളിച്ച് ഉദ്ഘാടനം ചെയ്‌തു. 



സ്നേഹത്തിൻ്റെ കുരിശുയാ ത്രയ്ക്കു വിശുദ്ധ അൽഫോൻസാ മാതൃകയാണെന്നും താത്ക്കാലിക ആശ്വാസങ്ങ ളും സൗഖ്യങ്ങളുമല്ല പ്രധാനപ്പെട്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മോൺ. തട ത്തിൽ പറഞ്ഞു. അൽഫോൻസാമ്മയെ കുടുംബാംഗമായി സ്വീകരിക്കുന്നതുവഴി കു ടുംബവിശുദ്ധീകരണത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. വ്യക്തികളും കുടുംബങ്ങളും ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ അൽഫോൻസാമ്മ സ്നേഹപൂർവ്വമായ സഹിഷ്‌ണതയുടെയും ആത്മസംയമനത്തിൻ്റെയും മാതൃക നല് കുന്നു.




അൽഫോൻസാമ്മയുടെ ഇഷ്ട ഗാനമായ പരിത്രാണകനാം ഈശോ എന്ന പ്രാർത്ഥ നാഗീതത്തോടെ സമ്മേളനം ആരംഭിച്ചു. റവ. ഫാ. എബി തകടിയേൽ സംഗമത്തിൽ പങ്കെടുത്തവർക്കുവേണ്ടി അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നല്‌കി. അൽഫോൻസാ നാമധാരികളെയും അവരുടെ കുടുംബങ്ങ ളെയും പ്രത്യേകമായി വി. അൽഫോൻസാമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥനയും നടത്തി. സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ റെക്ടർ റെവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറ മ്പിൽ വിശദീകരിച്ചു. വൈസ് റെക്ടർ ഫാ. ആൻ്റണി തോണക്കര സ്വാഗതവും അഡ്മി നിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ കൃതജ്ഞതയും പറഞ്ഞു. റവ



ഡോ. തോമസ് വടക്കേൽ, ഫാ. സെബാസ്‌റ്റ്യൻ നടുത്തടം, ഫാ. അലക്സ് മൂലക്കു ന്നേൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ജോർജ് ചീരാംകുഴി, ഫാ. അബ്രാഹം കണി യാമ്പടിക്കൽ, ഫാ. തോമസ് തോട്ടുങ്കൽ, ഫാ. അബ്രാഹം എരിമറ്റം എന്നിവർ യോഗ ത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments