Latest News
Loading...

ഉരുള്‍പൊട്ടിയില്ലെന്ന് സ്ഥിരീകരണം



മൂന്നിലവ് പഞ്ചായത്തില്‍ ഉരുള്‍പൊട്ടിയെന്ന പ്രചാരണങ്ങളെ തള്ളി അധികൃതര്‍. മീനച്ചിലാറ്റില്‍ ശക്തമായ ജലമൊഴുക്കും ജലനിരപ്പ് ഉയര്‍ന്നതും ഉരുള്‍പൊട്ടലിന്റെ ഫലമല്ലെന്ന് അദികൃതര്‍ വ്യക്തമാക്കി. ഉച്ചസമയം മുതല്‍ പഞ്ചായത്ത് പരിധിയിലെ മേച്ചാല്‍, വാളകം, പഴുക്കാക്കാനം അടക്കമുള്ള മേഖലകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഒഴുകിയെത്തിയ വെള്ളമാണിതെന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍ ജോസഫ് അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് പാലാ ആര്‍ഡിഒ കെ ദീപയും വ്യക്തമാക്കി. 





അതേസമയം, മഴക്കാലം എത്തുന്നതിന് മുന്‍പേ മൂന്നിലവ് വെള്ളത്തിലാകുന്ന കാഴ്ചയാണ് ഇന്നുണ്ടായത്. വാകക്കാട് റോഡ് വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വാകക്കാട് ചെക്ക്ഡാമിന്റെ ഷട്ടരുകള്‍ തുറന്നുവിട്ടതാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കിയത്. അല്ലാത്തപക്ഷം മൂന്നിലവ് ടൗണ്‍ അടക്കം വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും ചില്ലച്ചി മേഖലയില്‍ കുളിക്കാനെത്തിയ സംഘവും വെള്ളപ്പാച്ചിലില്‍ നിന്നും അത്ഭദുകരമായി രക്ഷപെട്ടു.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments