Latest News
Loading...

"സ്ലീവ": അൽഫോൻസിയൻ ആത്മീയവർഷം ഉദ് ഘാടനം




ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകബറിട ദൈവാലയം, 2024-25 “സ്ലീവ്" എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ആ ഘോഷിക്കുന്നു. ഭരണങ്ങാനം അന്തർദേശീയ തീർത്ഥാടനകേന്ദ്രത്തിലേക്കു അനുദി നം ഒഴുകി എത്തുന്ന അൽഫോൻസാ ഭക്തർക്ക് ആത്മീയ ഉണർവിന്റെ അൻപതിന പ്രോഗ്രാമുകളാണ് അൽഫോൻസാ സ്‌പിരിച്വാലിറ്റി സെൻ്റർ വിഭാവനം ചെയ്‌തിരിക്കു ന്നത്. 1946 ജൂലൈ 28 ന് നിത്യതയിലേക്ക് പറന്നുയർന്ന സിസ്റ്റർ അൽഫോൻസാ ആത്മീയചൈതന്യത്തിന്റെ അത്യഗാധ കയമായിരുന്നു. മുപ്പത്തിയാറു വർഷങ്ങൾ മാത്രം ജീവിച്ച അൽഫോൻസാ അനന്യമായ ദൈവാനുഭവത്തിൻ്റെയും അതിതീവ്ര സഹന ങ്ങളുടെയും അതിവിശാലമായ സാഹോദര്യത്തിൻറെയും പുണ്യപുഷ്പമായിരുന്നു.

അൽഫോൻസാമ്മയുടെ വിശുദ്ധസ്‌മരണയിൽ നാട് ഉണരുന്നതിന് സഹായ കമായ കർമ്മപരിപാടികളാണ് “സ്ലീവ" യിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ആ ത്മീയസാധനയെ സംബന്ധിച്ച ദേശീയ, അന്തർദേശീയ സെമിനാറുകൾ, മലയാളം, ത മിഴ്, ഹിന്ദി ഭാഷകളിൽ നടത്തുന്ന അൽഫോൻസാ പഠനശിബിരങ്ങൾ ഉൾപ്പെടെ നിര വധി തലങ്ങളിലാണ് സ്ലീവ ക്രമീകരിച്ചിരിക്കുന്നത്.





അൽഫോൻസിയൻ കൂട്ടായ്‌മ, അൽഫോൻസിയൻ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങൾ, നവീകരണങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശിശുക്കൾക്കും വിദ്യാർത്ഥികൾക്കും സമർപ്പിതർക്കും വൈദികർക്കുംവേണ്ടിയുള്ള ന വീകരണ പ്രോഗ്രാമുകൾ, അൽഫോൻസിയൻ സാസ്ക്‌കാരികവേദി, പാർശ്വവൽക്കരി ക്കപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകർക്കുംവേണ്ടിയുള്ള ശുശ്രൂഷകൾ, അൽഫോൻ സാ ഗാർഡൻ, കൾച്ചറൽ മ്യൂസിയം എന്നിവയും അൽഫോൻസിയൻ ആത്മീയവർഷ ത്തിന്റെ കർമ്മപരിപാടികളുടെ ഭാഗമാണ്.



“സ്ലീവ" - അൽഫോൻസിയൻ ആത്മീയവർഷ പ്രവർത്തനങ്ങളുടെ ഔപചാരി ക ഉദ്ഘാടനം തീർത്ഥാടനകേന്ദ്രത്തിൽ 2024 മെയ് 19 ഞായറാഴ്‌ച രാവിലെ 6 മണി ക്കുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ല റങ്ങാട്ട് നിർവ്വഹിക്കും. അൽഫോൻസിയൻ സ്‌പിരിച്വാലിറ്റി സെൻ്ററിലെ വൈദികരു ടെ നേതൃത്വത്തിൽ ഭരണങ്ങാനം അൽഫോൻസാ വോളണ്ടിയേഴ്‌സിൻ്റെയും നേതൃത്വ ത്തിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള നൂറ്റൊന്നംഗ കമ്മിറ്റയും പ്രവർത്തനസ ജ്ജമായിട്ടുണ്ട്.





അൽഫോൻസിയൻ ആത്മീയവർഷ കർമ്മ പരിപാടികളുടെ ഉദ്ഘാടനസമ്മേള നത്തിൽ പാലാ രൂപതാ വികാരിജനറാൾ മോൺ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വ ഹിക്കും. ഭരണങ്ങാനം ഫൊറോനപള്ളി വികാരി വെരി റവ. ഫാ. സഖറിയാസ് ആട്ട പ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെൻ്റ് തോമസ് ഡിറക്ടർ ജനറൽ റവ. ഡോ. വിൻസന്റ് കദളിക്കാട്ടിൽ പൂത്തൻപുര, എഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ജസ്സി മരിയ ഓലിക്കൽ, അസ്സീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാത്ത്, ഡി.എസ്.ടി. സന്യാസിനി സമൂഹം സൂപ്പീരിയർ ജ നറൽ സി. സലോമി മൂക്കൻതോട്ടം എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.

അമ്പതിന കർമ്മപരിപാടികളായ “സ്ലീവ"യ്ക്കു അൽഫോൻസാ സ്‌പിരിച്വാലി റ്റി സെന്ററിലെ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആൻ്റണി തോണക്കര, സ്പിരി ച്വൽ ഫാദേഴ്സായി സേവനം ചെയ്യുന്ന ഫാ. അബ്രാഹം കണിയാംപടി, ഫാ. അലക് സ് മൂലക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. അബ്രാഹം എരിമറ്റം, ഫാ. ജോർജ് ചീരാംകുഴി, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. തോമസ് തോട്ടുങ്കൽ, ഭരണങ്ങാ നം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരി ഫാ. തോമസ് വാഴ യിൽ തുടങ്ങിയവർ നേതൃത്വം നല്‌കും.

അമ്പതിന കർമ്മപരിപാടികളായ "സ്ലീവ"യ്ക്കു ആരംഭം കുറിച്ചുകൊണ്ട് മെയ് 19-ാം തീയതി പന്തക്കുസ്‌താ തിരുനാൾ ദിവസം എല്ലാ വർഷവും തീർത്ഥാടന കേന്ദ്ര ത്തിൽ നടത്തി വരുന്ന ആദ്യാക്ഷരം കുറിക്കൽ നടത്തും. അന്നേദിവസം രാവിലെ 7.30-ന് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് കുട്ടികൾക്ക് ആ ദ്യാക്ഷരം എഴുതിക്കും. 




റായ്‌പൂർ അതിരൂപതാ മുൻ ആർച്ചുബിഷപ്പ് മോസ്‌റ്റ് റവ. ജോസഫ് അഗസ്റ്റിൻ ചരണംകുന്നേൽ, പാലാരൂപതാ വികാരി ജനറാൾമാരായ റവ. ഫാ. ജോസഫ് തടത്തിൽ, റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ, റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഫാ. ജോസഫ് കണിയോടിക്കൽ, രൂപതാ ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ, രൂപതാ പ്രൊക്യുറേറ്റർ റവ. ഫാ. ജോസഫ് മുത്തനാട്ട്, ഭരണ ങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവരും കുട്ടികൾക്ക് ആ ദ്യാക്ഷരം എഴുതിക്കുന്നതാണ്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments