Latest News
Loading...

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നതില്‍ സംശയമില്ല. സജി മഞ്ഞക്കടമ്പില്‍




കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വിജയിക്കുന്ന്ത് കോട്ടയത്തിന് മുതല്‍ക്കൂട്ടാവുമെന്നും സജി മഞ്ഞക്കടമ്പില്‍. പാലായില്‍ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പുഷ്പചക്രം സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പില്‍. മോന്‍സ് ജോസഫിന്റെ മാനസികപീഢനം മടുത്താണ് ജോസഫ് ഗ്രൂപ്പ് ഉപേക്ഷിച്ചത്. അതിന് ശേഷം കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെയും ഒപ്പമുള്ളവരെയും ക്ഷണിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തില്‍ നിന്നുംമാറിനില്‍ക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. മോദി അധികാരത്തിലെത്തുമെന്നതിൽ സംശയമില്ല. കേരളസര്‍ക്കാരിനെ കുറിച്ച് ഒട്ടേറെ പരാതികളുണ്ട്. ആ പാര്‍ട്ടിയില്‍ പോകുന്നത് നാടിന് ഗുണകരമല്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റബറിന് വിലവര്‍ധിപ്പിക്കാനാവും. 3 സ്ഥാനാര്‍ത്ഥികളില്‍ റബര്‍ വില വര്‍ധിപ്പിക്കും എന്ന് അസന്നിഗ്ദ്ധമായി പറഞ്ഞത് തുഷാര്‍ വെള്ളാപ്പള്ളി മാത്രമാണ്. വന്യമൃശല്യം, തെരുവനായ ശല്യം തുടങ്ങിയ വിഷയങ്ങളില്‍ പരിഹഹാരം കാണാന്‍ കേന്ദ്രത്തിനെ കഴിയൂ. തുഷാര്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നതില്‍ സംശയമില്ല. ഇത്തരം കാഴ്ചപ്പാടുകള്‍ മൂലമാണ് എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും സജി പറഞ്ഞു. 






നേരിട്ട് ബിജെപിയില്‍ ചേക്കറാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട് കേരള കോണ്‍ഗ്രസ് വഴി ബിജെപിയോട് സഹകരിക്കാന്‍ പലരും തയാറാണ്. നിരവധി പേര്‍ ദിവസവും വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. പുതിയ പാര്‍ട്ടിയുടെ ജില്ലാതല മീറ്റുകള്‍ സംഘടിപ്പിക്കും. എറണാകുളത്ത് സംസ്ഥാന നേതൃയോഗം ചേരും. നിരവധി പേര്‍ പാര്‍ട്ടിയിലേയ്ക്ക് വരും. എന്നാല്‍ മറുപക്ഷത്ത് നിന്നും ആരെയും ബലമായി എത്തിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷവും നിരവധി പേര്‍ തന്നോടൊപ്പം എത്തുമെന്നും സജി വ്യക്തമാക്കി. 


ഇത്രയും നാളും എതിർത്ത മുന്നണിയെ എങ്ങനെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് കുഴപ്പങ്ങളില്ലാത്ത മുന്നണിയില്ല എന്നായിരുന്നു സജിയുടെ മറുപടി. കേന്ദ്രത്തിനും കേരള സര്‍ക്കാരിനും യുഡിഎഫിനും ഒക്കെ കുഴപ്പങ്ങളുണ്ട്. ചേരുന്ന പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി നില്‍ക്കാനാണ് ശ്രമിക്കുന്നത്. അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് ചില കുബുദ്ധികള്‍ പ്രിന്‍സ് ലൂക്കോസിനെ എത്തിച്ച് തനിക്ക് ലഭിക്കേണ്ട സ്ഥാനം തെറിപ്പിച്ചു. പുതിയ പാര്‍ട്ടിയും എന്‍ഡിഎ പിന്തുണയും പൂഞ്ഞാര്‍ സീറ്റിനുവേണ്ടിയുള്ള നീക്കമല്ല. മോന്‍സ് ജോസഫ് എന്ന ഏകാധിപതിക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും സജി പറഞ്ഞു.




തുടര്‍ന്ന് സജിയും കൂട്ടരും പാലാ പുഴക്കരയിലുള്ള തുഷാര്‍ വെളളാപ്പള്ളിയുടെ തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസിലെത്തി. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി നേതാക്കളെ സ്വീകരിച്ചു. സജിയുടെ എന്‍ഡിഎയിലേയ്ക്കുള്ള കടന്നുവരവ് കോട്ടയം മണ്ഡലത്തില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്ന് ബിനീഷ് പറഞ്ഞു. വരും ദിവസങ്ങളില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. പാര്‍ട്ടി പതാകകളും എന്‍ഡിഎ ഓഫീസില്‍ നല്കിയശേഷമാണ് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് നേതാക്കള്‍ മടങ്ങിയത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments