Latest News
Loading...

ആദ്യമായി താമര ചിഹ്നത്തില്‍ വോട്ട് ചെയ്‌തെന്ന് പി.സി



പൊതുജീവിതത്തില്‍ ആദ്യമായി താമര ചിഹ്നത്തില്‍ വോട്ട് ചെയ്‌തെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. ഈരാറ്റുപേട്ട തെക്കേക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ഉഷയും ആദ്യമായാണ് താമരക്ക് വോട്ട് ചെയ്യുന്നതെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. 





അതേസമയം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ NDA സ്ഥാനാര്‍ത്ഥിയായിരുന്ന സുരേന്ദ്രന് പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയും സുരേന്ദ്രന്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആദ്യമായാണ് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുന്നതെന്ന ജോര്‍ജിന്റെ വെളിപ്പെടുത്തലോടെ കഴിഞ്ഞ തവണ പിന്തുണ പ്രഖ്യാപിച്ചിട്ടും സുരേന്ദ്രന് വോട്ട് ചെയ്തില്ലെ എന്ന ചോദ്യമാണ് ഉയരുന്നത്.


ഇത്തവണ BJP സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും PC ജോര്‍ജ് പറഞ്ഞു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments