Latest News
Loading...

2029-ല്‍ NDA ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നു പിസി ജോര്‍ജ്ജ്



താമര ചിഹ്നം വലുതാണെന്ന് ആന്റോ ആന്റണി പറയുന്നത് തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണെന്ന് പി.സി ജോര്‍ജ്ജ്. വോട്ടിംഗ് ദിവസം വൈകുന്നേരം വസതിയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തഭ്രമം ബാധിച്ചതുപോലെയാണ് ആന്റോ സംസാരിക്കുന്നത്. ആരോപണം മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും തോല്വി ഉറപ്പിച്ചതിന്റെ ഭാഗമാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.




അനില്‍ ആന്റണി വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം. കേരളത്തില്‍ 5 സീറ്റില്‍ ബിജെപി വിജയിക്കും. 20 മണ്ഡലത്തിലും ഒരു ലക്ഷം കൂടുതല്‍ വോട്ട് ലഭിക്കും. 70 ശതമാനം എല്‍ഡിഎഫിന്റയും ബാക്കി യുഡിഎഫിന്റേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിയ്ക്ക് കേരളത്തിലുണ്ടാവുക. വരും തെരഞ്ഞെടെുപ്പുകളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും  2029-ല്‍ NDA ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.








.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments