Latest News
Loading...

അപകടമേഖലയായി ചേർപ്പുങ്കൽ . പോലീസ് ഉദ്യോഗസ്ഥന് പരിക്ക്




ഏറ്റുമാനൂർ - പാല റൂട്ടിൽ ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സ്വദേശി നടരാജനാണ് ( 56) പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെയായിരുന്നു അപകടം.





ചേർപ്പുങ്കൽ ജംഗ്ഷനും പരിസരപ്രദേശങ്ങളും സ്ഥിരം അപകട മേഖലയായി മാറുകയാണ്. സംസ്ഥാനപാതയും ആശുപത്രിയിലേക്കുള്ള റോഡും പഴയ റോഡിലേക്കുള്ള വഴിയും ചേരുന്ന നാൽക്കവല ഗതാഗത കുരുക്കിലും വീർപ്പുമുട്ടുകയാണ്. ഏതാനും നാളുകൾ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച എങ്കിലും പിന്നീട് ഇല്ലാതായി. രാവിലെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന ഗതാഗക്കുരുക്കിനൊപ്പം ഈ മേഖലയിൽ വാഹനാപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments