Latest News
Loading...

ഓട്ടോറിക്ഷയിടിച്ച് അധ്യാപകന് പരിക്ക്



കാര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് പരിക്ക്. പൂഞ്ഞാര്‍ സ്വദേശി വില്ലന്താനത്ത് സാബുമോന്‍ തോമസിനാണ് അപകടത്തില്‍ പരിക്കേറ്റത്. 




ശനിയാഴ്ച രാത്രി മൂന്നാനി ഭാഗത്തായിരുന്നു അപകടം. റസ്റ്റോറന്റിലേയ്ക്ക് പോകുന്നതിനായി കാര്‍ നിര്‍ത്തി  ഇറങ്ങുമ്പോള്‍ ഓട്ടോ വന്നിടിക്കുകയായിരുന്നു. സാബുമോന്റെ തലയക്കാണ് പരിക്കേറ്റത്. മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുണ്ട്. സാബുമോന്‍ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ ചികിത്സയിലാണ്. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments