പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൻ.ഡി.എ തിടനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ മുൻ ഗവൺമെന്റ് ചീഫ് വിപ്പ് പി.സി ജോർജ്ജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ: പി.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം.എസ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി.രാജേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.പ്രമോദ്, തിടനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര, മുൻ സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി ഈറ്റത്തോട്, ബി.ഡി.ജെ.എസ് തിടനാട് പഞ്ചായത്ത് സെക്രട്ടറി രവിന്ദ്രൻ കെ.വി, സഹകരണ ബാങ്ക് വൈസ്സ് പ്രസിഡന്റ് ജോമിപഴേട്ട്,
ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ, മൂന്നാം വാർഡ് മെമ്പർ ബെറ്റി ബെന്നി, നാലാം വാർഡ് മെമ്പർ ജോഷി ജോർജ്ജ്, തിടനാട് സർവ്വീസ് സഹകരണ
ബാങ്ക് മെമ്പർ അഡ്വ: ശ്രീവിജയശ്രീ തുടങ്ങിയവർ സംസാരിച്ചു...
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments