വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോല്‍സവം മാര്‍ച്ച് 8 വെള്ളിയാഴ്ച നടക്കും. തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ മുണ്ടക്കൊടി ഇല്ലത്ത് എം.ഡി വിഷ്ണു നമ്പൂതിരിയുടെയും മേല്‍ശാന്തി അനൂപ് സുരേന്ദ്രന്റെയും മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. രാവിലെ 8 മുതല്‍ 9.30വരെ ശ്രീബലി എഴുന്നള്ളത്ത് നടക്കും.
10ന് ശ്രീഭൂതബലി. 10.30 മുതല്‍ കലശപൂജ. ഉച്ചയ്ക്ക് 12ന് കാവടി ഘോഷയാത്ര ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കാവടി അഭിഷേകം, ഉച്ചപൂജ, കലശാഭിഷേകം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
രാത്രി 7.30ന് വേഴങ്ങാനം ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജന. 8ന് തിരുവാതിര. . 8.30ന് കൊച്ചിന്‍ റിഥം ബീറ്റ്‌സിന്റെ ഗാനമേള. തുടര്‍ന്ന് ആകാശവിസ്മയം. രാത്രി 11.30ന് അഷ്ടാഭിഷേകവും ശിവരാത്രി പൂജയും ആല്‍ത്തറയിലേയ്ക്ക് എഴുന്നള്ളിപ്പ് എന്നിവയും നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments