തലനാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു. തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവിലാണ് ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സ്ഥാപിക്കുന്നത്. 1020 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടത്തിന്റെ നിർമാണം.
ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ബി. ബിന്ദു, കെ.കെ. ഷാജി, സോണി ബിനീഷ്, വത്സമ്മ ഗോപിനാഥ്, ആശ റിജു, രാഗിണി ശിവരാമൻ, ഷമീല ഹനീഫ, എ. ജെ. സെബാസ്റ്റ്യൻ, എം.എസ്. ദിലീപ് കുമാർ, റോബിൻ ജോസഫ്, ഡോ. പ്രീമ കാതറിൻ, എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ്, സി. കെ. ബാബു, സലിം യാക്കിരിയിൽ എന്നിവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments