Latest News
Loading...

തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് SMYM




പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. 


വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് ഐസക്ക് എൽ.ഡി.എഫ് ന്റെ തന്നെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എസ്.എം.വൈ.എം. സംഘടന പ്രസ്ഥാവനയിൽ പറയുന്നു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments