Latest News
Loading...

ഇലക്ഷനായി. പോസ്‌റ്റർ കീറൽ തൊഴിലാളികൾ ഉണർന്നു




തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാ നാർത്ഥിയെ ജനമനസുകളിലെത്തിക്കാൻ നാടെങ്ങും നിറയുമ്പോൾ പോസ്‌റ്റർ പറി ക്കാനുമുണ്ട് ഒരുകൂട്ടർ. നാടെങ്ങും സ്ഥാപിക്കുന്ന പ്രചാരണോപാധികൾ രാത്രിയുടെ മറവിൽ കീറി എറിയുന്നതും പോസ്‌റ്ററുകളിലെ കണ്ണും മുഖവും ചെത്തി മാറ്റി വികൃത മാക്കുന്നതുമാണ് ഇത്തരക്കാരുടെ രീതി. ഈ പാർലെമെന്റ് തെരഞ്ഞെടുപ്പിലും സമാന പണികൾ ആരംഭിച്ചുകഴിഞ്ഞു.


പത്തനംതിട്ട മണ്ഡലം ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ ഫളക്സ് ബോർഡ് നശിപ്പിച്ചതായിരുന്നു മേഖലയിൽ ആദ്യം ഉയർന്നുകേട്ട പരാതി. ചെമ്മലമറ്റം ടൗണിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് മുഖം കീറി നശിപ്പിച്ചത്. സംഭവത്തിൽ ബിജെ പി പ്രവർത്തകരും നേതാക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.








പൂഞ്ഞാർ പാതാമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയുടെ ബോർ ഡാണ് കഴിഞ്ഞ രാത്രി നശിപ്പിക്കപ്പെട്ടത്. ഇന്നലെ ബോർഡ് സ്ഥാപിച്ച് ഇരുട്ടി വെളു ത്തപ്പോഴേയ്ക്കും ബോർഡ് നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസിൽ പരാതി നല്കാനാണ് യുഡിഎഫിന്റെ തീരുമാനം.

കോട്ടയത്ത് ഏറ്റുമാനൂരിൽ യുഡിഎഫ് സഅഥാനാർത്ഥി ഫ്രാൻസീസ് ജോർജ്ജിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടു. ഫ്രാൻസീസിന്റെ ഫ്ളക്സും പോസ്റ്ററു കളും പൊളിച്ചുമാറ്റി അതിനുമുകളിൽ തോമസ് ചാഴിക്കാടൻ്റെ പോസ്‌റ്ററുകളാണ് പതി ച്ചത്. ഇതിന് പിന്നിൽ എൽഡിഎഫ് പ്രവർത്തകരാണെന്നാണ് ആരോപണം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments