Latest News
Loading...

യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ പാലാ ടൗണ്‍ഹാളില്‍ നടന്നു



ജനാധിപത്യ, മതേതര വിശ്വാസികള്‍ ഐക്യ ജനാധിപത്യമുന്നണിക്ക് ഒപ്പമാണെന്നതുകൊണ്ട് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയായിരിക്കുമെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ പാലാ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്ത മോദി സര്‍ക്കാരും ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരും നാടിനു ബാദ്ധ്യതയാണ്.



അഴിമതിക്കും ധൂര്‍ത്തിനുമായി പണം കണ്ടെത്തിയത് എല്ലാത്തരം നികുതിയും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടാണ്. വിലക്കയറ്റവും നികുതി ഭാരവും മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഓടിക്കാന്‍ തുടങ്ങിയപ്പോഴാണ് കുടിശികയായ ക്ഷേമ പെന്‍ഷനുകളും പിടിച്ചു വെച്ച ആനുകൂല്യങ്ങളും കുറച്ചെങ്കിലും വിതരണം ചെയ്യാന്‍ നിര്‍ബന്ധിതരായത്. 



ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ടുകള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. ജനാധിപത്യ കോട്ട കാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് യു. ഡി.എഫിന്റെ പൊതു സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം നല്ലവരില്‍ നല്ലവനും നീതിമാനും മാന്യനുമാണ് ഒപ്പം ശക്തനുമാണെന്നും അദ്ദേഹം പറഞ്ഞു.





പ്രതികൂല സാഹചര്യത്തിലും പാലായിൽ വിജയിച്ച മാണി സി .കാപ്പൻ്റെ ഭൂരിപക്ഷത്തെ മറികടക്കുന്ന വിജയത്തിളക്കം ഫ്രാൻസിസ് ജോർജ് നേടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നുണ പ്രചരണങ്ങളും തെരഞ്ഞെടുപ്പ്  കോലാഹലങ്ങളും വിലപ്പോവില്ലെന്നും ഫ്രാൻസിസ് ജോർജ് ഇപ്പോൾത്തന്നെ വിജയമുറപ്പിച്ചവെന്നും ഭൂരിപക്ഷം ഒന്നേകാൽ ലക്ഷത്തിനു മുകളിലായിരിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ ,പി.സി തോമസ്, ജോസഫ് വാഴയ്ക്കൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി ,  ജോയി എബ്രാഹം, റോയി കെ. പൗലോസ്, അപു ജോൺ ജോസഫ്,  സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments