ലോക്സഭ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പത്തനംതിട്ടയിൽ മത്സരിക്കും എന്ന് വിചാരിച്ചിരുന്ന പിസി ജോർജിനെ ഒഴിവാക്കി. കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ അനിൽ ആന്റണിയാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്.
സീറ്റ് ലഭിക്കാത്തതിൽ പിസി ജോർജ് നേരിയ നീരസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ എൻഡിഎ ഘടകം തന്റെ പേരാണ് മുന്നോട്ടുവച്ചതെന്ന് പിസി ജോർജ് പറഞ്ഞു. സ്ഥാനാർത്ഥി ആയാൽ എന്താണ് കുഴപ്പം എന്ന് ഒരു ഘട്ടത്തിൽ തോന്നുകയും ചെയ്തു. അനിൽ ആൻറണിയെ മണ്ഡലത്തിൽ ഉള്ളവർക്ക് പരിചയമില്ല. അനിലിനെ പരിചയപ്പെടുത്താൻ പുറകെ നടക്കേണ്ടി വരും എന്നും പി സി ജോർജ് പറഞ്ഞു. അതേസമയം തന്നെ സ്ഥാനാർത്ഥിയാകാൻ ഇല്ല എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായും പിസി ജോർജ് പറഞ്ഞു.
ഇതുവരെ തനിക്ക് അർഹമായ പരിഗണനയും ആദരവും ബിജെപി തന്നിട്ടുണ്ട്. വരുംകാലങ്ങളിലും അർഹമായത് തരും എന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. ബിജെപിയിൽ എത്തിയ പലർക്കും കിട്ടാത്ത അംഗീകാരം തനിക്ക് ലഭിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയും തുഷാറുമടക്കം താൻ സ്ഥാനാർത്ഥി ആകരുതെന്ന് ആഗ്രഹിച്ചവരാണ്. അവർ സന്തോഷിക്കട്ടെ എന്നും പിസി ജോർജ് പറഞ്ഞു.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ
കാസർകോഡ് - എം എൽ അശ്വനി
പാലക്കാട് - സി കൃഷ്ണകുമാർ
കണ്ണൂർ - സി രഘുനാഥ്
ത്രിശൂർ - സുരേഷ് ഗോപി
ആലപ്പുഴ - ശോഭ സുരേന്ദ്രൻ
പത്തനംതിട്ട - അനിൽ ആന്റണി
വടകര - പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ - വി മുരളീധരൻ
കോഴിക്കോട് - എം ടി രമേശ്
മലപ്പുറം - ഡോ അബ്ദുൽ സലാം
പൊന്നാനി - നിവേദിത സുബ്രമണ്യം
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments